ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ റോദം നരസിംഹ അന്തരിച്ചു

തലച്ചോറിലെ രക്തസ്രാവം മൂലമാണ് നരസിംഹയെ ആശിപത്രിയിൽ പ്രവേശിപ്പിച്ചത്
ഡോ. റോദം നരസിംഹ/ ചിത്രം: ട്വിറ്റർ
ഡോ. റോദം നരസിംഹ/ ചിത്രം: ട്വിറ്റർ

ബെംഗളൂരു: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും പത്മവിഭൂഷൺ ജേതാവുമായ ഡോ റോദം നരസിംഹ (87) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെയായിരുന്നു മരണം. തലച്ചോറിലെ രക്തസ്രാവം മൂലമാണ് അദ്ദേഹത്തെ ആശിപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (എഎസ്ആർഒ) മുൻ ചെയർമാൻ സതീഷ് ധവാന്റെ ആദ്യ വിദ്യാർഥിയാണ് ഡോ റോദം. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു (ഐഐഎസ്‌സി) ബിരുദാനന്തരബിരുദവും യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡിയും നേടിയ അദ്ദേഹം ഇന്ത്യൻ ശാസ്ത്രമേഖലയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയിട്ടുണ്ട്. ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഇന്ത്യയുടെ ആദ്യ പാരലൽ കംപ്യൂട്ടർ തുടങ്ങിയവ രൂപകൽപന ചെയ്തത് ഇതിൽപെടും.

1978ലെ ഭട്നാഗർ പ്രൈസ്, 2006ൽ ട്രീസ്റ്റെ സയൻസ് പ്രൈസ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നരസിംഹയെ തേടിയെത്തിയിട്ടുണ്ട്. 2013ലാണ് രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com