സിബിഎസ് ഇ പരീക്ഷാ തീയതി ഇന്ന് ? ; മന്ത്രി നാലുമണിക്ക് ലൈവില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 17th December 2020 01:21 PM |
Last Updated: 17th December 2020 01:21 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി : സിബിഎസ് ഇ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ ഇന്ന് അധ്യാപകര്‍ അടക്കമുള്ളവരുമായി ഓണ്‍ലൈനിലൂടെ സംവദിക്കും. വൈകീട്ട് നാലിനാണ് മന്ത്രിയുടെ സംവാദം.
സിബിഎസ്ഇ 10 ,12 ക്ലാസ്സുകളിലെ പരീക്ഷ തീയതികള്‍ സംബന്ധിച്ചാണ് മന്ത്രി അധ്യാപകര്‍ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് കേന്ദ്രമന്ത്രി ഒണ്‍ലൈനിലൂടെ സംവദിക്കുന്നത്.
നേരത്തെ ജെഇഇ മെയിന്‍ എക്‌സാം 2021, നീറ്റ് 2021, സിബിഎസ് ഇ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്നു.
Dear Teachers, I will be going #live on Dec 17 at 4 PM to talk to you all about the upcoming board exams.
— Dr. Ramesh Pokhriyal Nishank (@DrRPNishank) December 12, 2020
Please share your queries/concerns with me using #EducationMinisterGoesLive. I will be happy to address them all. pic.twitter.com/TwIcDASIhm