24 വർഷം ഒളിവിൽ, ദാവൂദ് ഇബ്രാഹിമിന്റെ മലയാളി സുഹൃത്ത് പിടിയിൽ 

നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ മജീദുകുട്ടിയാണ് പിടിയിലായത്
അബ്ദുൾ മജീദ് കുട്ടി/ചിത്രം: എഎന്‍ഐ
അബ്ദുൾ മജീദ് കുട്ടി/ചിത്രം: എഎന്‍ഐ

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ. 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ മജീദ് കുട്ടിയാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ഝാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്. 

ഝാർഖണ്ഡിലെ ജംഷഡ്‌പൂരിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്ഫോടനം നടത്താൻ പാക് ഏജൻസിയുടെ താത്പര്യ പ്രകാരം ദാവൂദ് ഇബ്രാഹിം അയച്ച സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് മജീദ് കുട്ടിക്കെതിരെ കേസുണ്ട്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com