രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ ഓടിത്തുടങ്ങി (വിഡിയോ)

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മെട്രോയിലെ മജന്റ് ലൈനിലാണ് സര്‍വീസ്
ഡല്‍ഹി മെട്രോയിലെ ഡ്രൈവറില്ലാ ട്രെയിന്‍/വിഡിയോ ചിത്രം
ഡല്‍ഹി മെട്രോയിലെ ഡ്രൈവറില്ലാ ട്രെയിന്‍/വിഡിയോ ചിത്രം


ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മെട്രോയിലെ മജന്റ് ലൈനിലാണ് സര്‍വീസ്. 

വളര്‍ന്നുവരുന്ന നഗരവത്കരണത്തെ അവസരമായാണ് തന്റെ സര്‍ക്കാര്‍ കാണുന്നതെന്ന് മോദി പറഞ്ഞു. 2025 ഓടെ മെട്രോ സര്‍വീസ് ഉള്ള നഗരങ്ങളുടെ എണ്ണം 18ല്‍നിന്ന് 25 ആക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.

രാജ്യത്ത് നഗരവത്കരണത്തിനു വേഗം കൂടിത്തുടങ്ങിയ നാളുകളില്‍ ഭാവിയിലെ സാഹചര്യം മുന്‍കൂട്ടിക്കണ്ടുള്ള ശ്രദ്ധ ഈ മേഖലയ്ക്കു ലഭിച്ചില്ല. പാതി മനസ്സോടെയായിരുന്നു വികസന പ്രവര്‍ത്തനങ്ങള്‍. വളര്‍ച്ചയ്ക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യം ഇല്ലാതായത് അതുകൊണ്ടാണെന്ന് മോദി കുറ്റപ്പെടുത്തി. 

നഗരവത്കരണത്തെ വെല്ലുവിളി ആയല്ല, അവസരമായി വേണം കാണാന്‍. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കണം. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമ മെട്രോ ട്രെയിന്‍ ഉള്ള നഗരങ്ങള്‍ അഞ്ചില്‍ നിന്നു 18 ആയി. 2025 ഓടെ അത് 25 ആക്കും. 2014ല്‍ 248 കിലോമീറ്റര്‍ ആയിരുന്നു രാജ്യത്തെ മെട്രോ പാതയുടെ നീളം. ഇപ്പോള്‍ അത് 700 കിലോമീറ്ററിനു മുകളില്‍ ആയിരിക്കുന്നു. 2025 ഓടെ അത് 1700 കിലോമീറ്റര്‍ ആവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com