വിജയിനെ ചെന്നൈയിലെ വീട്ടിലെത്തിച്ചു; ചോദ്യം ചെയ്യല്‍ തുടരുന്നു

ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിനെ  ചെന്നൈയിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നു
വിജയിനെ ചെന്നൈയിലെ വീട്ടിലെത്തിച്ചു; ചോദ്യം ചെയ്യല്‍ തുടരുന്നു

ചെന്നൈ: ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിനെ  ചെന്നൈയിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നു. പനയൂരിലെ വീട്ടില്‍വച്ചാണ് ആദായിനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. രേഖകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കടലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്തെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സൈറ്റിലെത്തി ഐ.ടി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി വിജയിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂട്ടിങ് മതിയാക്കി,  വിജയ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെന്നൈയിലേക്കു തിരിച്ചു.  റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്.  ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ഇരുപത് ഓഫീസുകളില്‍ രാവിലെ മുതല്‍ പരിശോധന നടക്കുന്നുണ്ട്. ബിഗിലിന്റെ ക്രിയേറ്റിവ് പ്രൊഡ്യൂസറായ അര്‍ച്ചന കല്‍പ്പാത്തി അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. വിജയ്‌യെ കസ്റ്റഡിയിലെടുത്തതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് ഇതോടെ നിര്‍ത്തിവച്ചു.

ബുധനാഴ്ച രാവിലെ മുതല്‍ നിര്‍മാണ കമ്പനിയായ എജിഎസ് സിനിമാസിന്റെ ഓഫിസുകളിലും അവരുടെ ഉടമസ്ഥതയിലുള്ള 20 ഇടങ്ങളിലും സിനിമാ നിര്‍മാണത്തിനു ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിജയ് ചിത്രം ബിഗിലിന്റെ നിര്‍മാതാക്കളാണ് എജിഎസ് സിനിമാസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com