ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ് ; ബൈക്കിലെത്തിയ അക്രമിസംഘം നാലുറൗണ്ട് വെടിയുതിര്‍ത്തു

വിവരം അറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്. ഡല്‍ഹി ജാഫ്രാബാദിലാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്.

ജാഫ്രാബാദിലെ കടയ്ക്ക് നേരെ അക്രമികള്‍ നാലു റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല.

വിവരം അറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അക്രമം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com