'വിശ്വാസികള്‍ അല്ലെന്ന തോന്നലുണ്ടാക്കുന്നു'; പാർട്ടി പതാകയിൽ നിന്ന് 'അരിവാൾ ചുറ്റിക' ഒഴിവാക്കാനൊരുങ്ങി ഫോർവേഡ് ബ്ലോക്ക്

പാർട്ടിയുടെ പതാകയിൽ മാറ്റം വരുത്താനൊരുങ്ങി ഇടത് സംഘടനയായ ഫോർവേഡ് ബ്ലോക്ക്
'വിശ്വാസികള്‍ അല്ലെന്ന തോന്നലുണ്ടാക്കുന്നു'; പാർട്ടി പതാകയിൽ നിന്ന് 'അരിവാൾ ചുറ്റിക' ഒഴിവാക്കാനൊരുങ്ങി ഫോർവേഡ് ബ്ലോക്ക്

ന്യൂഡൽഹി: പാർട്ടിയുടെ പതാകയിൽ മാറ്റം വരുത്താനൊരുങ്ങി ഇടത് സംഘടനയായ ഫോർവേഡ് ബ്ലോക്ക്. ചുവപ്പ് പാശ്ചാത്തലത്തില്‍ അരിവാള്‍ ചുറ്റികയും കുതിച്ചു പായുന്ന കടുവയും ഉള്‍കൊള്ളുന്നതാണ് നിലവിൽ അവരുടെ പതാക. ഇന്ന് മുതല്‍ 11 വരെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ പതാകയിലെ മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

പതാകയില്‍ ചുവപ്പും അരിവാള്‍ ചുറ്റികയും കാണുമ്പോള്‍ തങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും, ദൈവ വിശ്വാസികള്‍ അല്ലെന്നും തോന്നുന്നുവെന്നാണ് പതാക മാറ്റത്തിന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ നേതൃത്വം കണ്ടെത്തിയ കാരണം. ഫോര്‍വേഡ് ബ്ലോക്ക് സ്ഥാപകന്‍ സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാറിന്‍റെ പതാക സ്വീകരിക്കണം എന്ന നിര്‍ദേശവും പാര്‍ട്ടിക്കുള്ളിലുണ്ട്.

ത്രിവര്‍ണ പതാകയില്‍ കടുവ കുതിച്ചു ചാടുന്നതാണ് ആസാദ് ഹിന്ദ് സര്‍ക്കാറിന്‍റെ പതാക. എന്നാല്‍ പതാകയിലെ ചുവപ്പ് മാറ്റരുത് എന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. ഇടതു പാര്‍ട്ടിയല്ലെന്ന തോന്നല്‍ ഇത് ഉണ്ടാക്കും എന്നാണ് ഇവരുടെ വാദം. കേരളത്തില്‍ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക്, ത്രിപുര ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇടതു മുന്നണിക്കൊപ്പമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com