ഗുജറാത്തിലെ കോളജില്‍ ആര്‍ത്തവ പരിശോധന; അടിവസ്ത്രം അഴിച്ചു പരിശോധിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍, വിവാദം

ഗുജറാത്തില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കി
ഗുജറാത്തിലെ കോളജില്‍ ആര്‍ത്തവ പരിശോധന; അടിവസ്ത്രം അഴിച്ചു പരിശോധിച്ചെന്ന് വിദ്യാര്‍ത്ഥിനികള്‍, വിവാദം

കച്ച്: ഗുജറാത്തില്‍ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സംഭവം നടന്നത്. 

68 വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിന്റെ നേൃത്വത്തില്‍ പരിശോധന നടത്തിയത്. 

സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാംജി കൃഷ്ണവെര്‍മ കച്ച് സര്‍വകലാശാല വ്യക്കമാക്കി. പുരോഗമനവും ശാസ്ത്രീയുമായ വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന കോളജാണ് ആര്‍ത്തവ പരിശോധന നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com