നിര്‍ഭയ: ജഡ്ജി കോടതിയില്‍ കുഴഞ്ഞുവീണു, വിധിപ്രസ്താവം മാറ്റി

ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് ആര്‍ ഭാനുമതി കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റിയത്
നിര്‍ഭയ: ജഡ്ജി കോടതിയില്‍ കുഴഞ്ഞുവീണു, വിധിപ്രസ്താവം മാറ്റി


ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്റ്റിസ് ആര്‍ ഭാനുമതി കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് വിധി പ്രസ്താവം മാറ്റിയത്. 

കേസില്‍ വിധി പറയാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞു വീണ ജസ്റ്റിസ് ആര്‍ ഭാനുമതിയെ ഉടന്‍ തന്നെ ചേംബറിലേക്കു മാറ്റി. വധിപ്രസ്താവം ചേബംറില്‍ നടത്തുമെന്ന് ബെഞ്ചില്‍ ഉണ്ടായിരുന്നു ജസ്റ്റിസ് എഎസ് ബൊപ്പണ്ണ പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍ ആണ് ഇരുവര്‍ക്കും പുറമേ കേസില്‍ വാദം കേട്ടത്. 

അതിനിടെ, ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ നിര്‍ഭയകേസില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ എല്ലാ പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

രേഖകള്‍ പരിശോധിക്കാതെ തിടുക്കപ്പെട്ടാണ് ദയാഹര്‍ജി തള്ളിയത്  എന്നായിരുന്നു വിനയ് ശര്‍മയുടെ അഭിഭാഷകന്‍ വാദിച്ചത്. ഇത് നീതിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രേഖകള്‍ എല്ലാം രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുണ്ടന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 

ലഫ്റ്റനന്റ് ജനറല്‍ ഒപ്പിടാതെയാണ് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്കു നല്‍കിയതന്ന് നേരത്തെ വിനയ് ശര്‍മയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതു തെറ്റാണെന്ന്, രേഖകള്‍ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com