നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; എന്ത് സമ്മര്‍ദമുണ്ടായാലും പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് മോദി

പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; എന്ത് സമ്മര്‍ദമുണ്ടായാലും പൗരത്വ നിയമഭേദഗതി നടപ്പാക്കുമെന്ന് മോദി

വാരാണസി: പൗരത്വ നിയമം നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ  നിയമഭേദഗതിയും അനുച്ഛേദം 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി അവകാശപ്പെട്ടു.

ഏറെ സമ്മര്‍ദങ്ങളുണ്ടായിട്ടും പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇക്കാര്യത്തിലുള്ള നിലപാട് തുടര്‍ന്നും അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വാരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പൗരത്വ നിയമഭേദഗതിക്ക് വേണ്ടി രാജ്യം ഏറെനാളായി കാത്തിരുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

തന്റെ ലോകസഭ മണ്ഡലമായ വാരാണസിയിലെ മുപ്പതോളം സര്‍ക്കാര്‍ പദ്ധതികളും മറ്റും ഉദ്ഘാടനം ചെയ്യാന്‍ ഞയറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി എത്തിയത്.

ഇന്ത്യയിലെ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന കാശി മഹാകാല്‍ എക്‌സ്പ്രസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്തു. കാശിയേയും മധ്യപ്രദേശിലെ ഇന്‍ഡോറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയില്‍ സര്‍വ്വീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com