ജാമിയ സമരം: അക്രമത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്; മാര്‍ച്ച് മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡി

ഷര്‍ജീല്‍ ഇമാമിനെ കോടതി  മാര്‍ച്ച് മൂന്നുവരെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു
ജാമിയ സമരം: അക്രമത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി പൊലീസ്; മാര്‍ച്ച് മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡി

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി പ്രതിഷേധത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപമുള്ള ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ അക്രമത്തിന് കാരണക്കാരന്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ആണെന്ന് ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്്. ഷര്‍ജീല്‍ ഇമാമിനെ കോടതി  മാര്‍ച്ച് മൂന്നുവരെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. കഴിഞ്ഞമാസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തത്. 

അക്രമങ്ങള്‍ക്ക് കാരണം ഷെര്‍ജീല്‍ ഇമാമാണെന്ന് കാണിച്ച് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഗുരുമോഹന്‍ കൗറിന് മുന്നിലാണ് പൊലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍, കോള്‍ ഡീറ്റേല്‍സ്, റെക്കോര്‍ഡ്‌സ്, നൂറിലധികം സാക്ഷികളുടെ മൊഴികള്‍ എന്നിവയും പൊലീസ് തെളിവായി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച, ഇമാമിനെ കോടതി ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 

ഡിസംബര്‍ 15ന് ന്യൂഫ്രണ്ടസ് കോളനിയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയായിരുന്നു. വിദ്യാര്‍ത്ഥികളും പൊലീസും ഉള്‍പ്പെടെ അറുപതോളംപേര്‍ക്ക് പരിക്കേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com