വിദ്യാര്‍ഥിനികളെ 'സ്പര്‍ശിക്കുന്നത്' പതിവാക്കി; ലൈംഗികാതിക്രമ കേസില്‍ അധ്യാപകര്‍ക്ക് കഠിന തടവ്

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ക്ക് കഠിന തടവ്
വിദ്യാര്‍ഥിനികളെ 'സ്പര്‍ശിക്കുന്നത്' പതിവാക്കി; ലൈംഗികാതിക്രമ കേസില്‍ അധ്യാപകര്‍ക്ക് കഠിന തടവ്

ചെന്നൈ: പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ക്ക് കഠിന തടവ്. രസതന്ത്രം, ഫിസിക്‌സ് അധ്യാപകരായ ജി നാഗരാജ്, ജി പുകഴേന്തി എന്നിവരെയാണ് യഥാക്രമം അഞ്ചും മൂന്നും വര്‍ഷത്തെ കഠിന തടവിന് മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് മേല്‍ നിയമത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കുറ്റം ചുമത്തുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാല്‍ പ്രതികള്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതില്‍ മദ്രാസ് ഹൈക്കോടതി ഖേദം പ്രകടിപ്പിച്ചു. വിദ്യാര്‍ഥിനികളുടെ ഭാവിയെ ഓര്‍ത്ത് പുനഃ വിചാരണയ്ക്ക് ഉത്തരവിടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

2012ല്‍ ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം. 2018ല്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ചെങ്കല്‍പെട്ടിലെ വനിതാ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവ്.  ചെങ്കല്‍പെട്ടിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രസതന്ത്ര, ഫിസിക്‌സ് അധ്യാപകരായ ജി നാഗരാജ്, ജി പുകഴേന്തി എന്നിവരെയാണ് മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്.

പതിവായി സ്വകാര്യഭാഗ്യങ്ങളില്‍ സ്പര്‍ശിച്ച് പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നതാണ് കേസിന് ആധാരമായ സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അധ്യാപകര്‍ വിദ്യാര്‍ഥിനികളെ പീഡനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥിനികളില്‍ ചിലര്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.


ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമന്‍ഡ് അസോസിയേഷന്റെ സഹായത്തോടെയാണ് രക്ഷിതാക്കള്‍ നിയമ നടപടികള്‍ സ്വീകരിച്ചത്. കേസിന്റെ തുടക്കത്തില്‍ 2013ല്‍ കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും ഇതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്ന് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണത്തിന് തയ്യാറായത്.

അധ്യാപകര്‍ക്ക് എതിരെ പോക്‌സോ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടും പ്രതിഷേധം നടന്നു. എട്ടു വിദ്യാര്‍ഥിനികളാണ് അധ്യാപകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ജഡ്ജിക്ക് മുന്‍പില്‍ എത്തിയത്. വിചാരണക്കിടെ ഇതില്‍ നാലുപേര്‍ കൂറുമാറി. തുടര്‍ന്നാണ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍ മറ്റു നാലു വിദ്യാര്‍ഥിനികളുടെ മൊഴി അധ്യാപകരുടെ കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com