സവര്‍ക്കറും ഗോഡ്‌സെയും തമ്മില്‍ സ്വവര്‍ഗാനുരാഗമായിരുന്നു; കോണ്‍ഗ്രസ് പുസ്തകം വിവാദത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 02nd January 2020 08:13 PM  |  

Last Updated: 02nd January 2020 08:21 PM  |   A+A-   |  

G4z1s1l4

 

ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിനെക്കുറിച്ച് കോണ്‍ഗ്രസ് പുറത്തിറക്കിയ പുസ്തകം വിവാദത്തില്‍. ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്നാണ് പുസ്‌തകം പറയുന്നത്.  മധ്യപ്രദേശില്‍ നടന്ന ആള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാ ദള്ളിന്റെ ട്രെയിനിങ് ക്യാമ്പില്‍ വിതരണം ചെയ്ത ബുക്ക്‌ലെറ്റാണ് വിവാദമായിരിക്കുന്നത്. ' സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു' എന്ന ബുക്ക്‌ലെറ്റാണ് വിതരണം ചെയ്തത്. 

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മൂന്‍പ് ഗോഡ്‌സെക്ക് സവര്‍ക്കറുമായി സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നെന്നാണ് ബുക്കലെറ്റില്‍ പറയുന്നത്. 
ഹിന്ദുക്കളോട് ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സവര്‍ക്കര്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റില്‍ പറയുന്നു. പന്ത്രണ്ടാം വയസ്സില്‍ സവര്‍ക്കര്‍ ഒരു പള്ളിക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്നും ഇതില്‍ പറയുന്നു.

ഇന്ത്യയില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തില്‍ രാഷ്ട്രീയ സേവാദള്‍ നേതാവാ ലാല്‍ ദേശായി പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരന്‍ പുസ്തകമെഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.