സിയാച്ചിനിലെ വീരനായകന് വിട ; അതിര്‍ത്തിയിലെ 'ധീരനായ പോരാളി' ജനറല്‍ ഹൂണിന് അന്ത്യാഞ്ജലി

സിയാച്ചിനിലെ വീരനായകന് വിട ; അതിര്‍ത്തിയിലെ 'ധീരനായ പോരാളി' ജനറല്‍ ഹൂണിന് അന്ത്യാഞ്ജലി

1984 ലാണ്, ഓപ്പറേഷന്‍ മേഘദൂത് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയിലൂടെ സിയാചിന്‍ ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചത്


ന്യൂഡല്‍ഹി : സിയാച്ചിന്‍ കയ്യടക്കാനുള്ള പാകിസ്ഥാന്‍ ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ച സൈനിക കമാന്‍ഡര്‍ അന്തരിച്ചു. ലഫ്റ്റനന്റ് പ്രേംനാഥ് ഹൂണ്‍ ആണ് മരിച്ചത്. 90 വയസ്സായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു ജനറല്‍ ഹൂണിന്റെ മരണമെന്ന് മകന്‍ റോണി ഹൂണ്‍ അറിയിച്ചു.

1984 ലാണ്, ഓപ്പറേഷന്‍ മേഘദൂത് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയിലൂടെ സിയാചിന്‍ മഞ്ഞുമല ഇന്ത്യന്‍ സൈന്യം തിരിച്ചുപിടിച്ചത്. ശ്രീനഗര്‍ കേന്ദ്രീകരിച്ചുള്ള 15 കോര്‍പ്‌സിന്റെ കമാന്‍ഡറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച ലഫ്റ്റനന്റ് ജനറല്‍ ഹൂണ്‍, അതിരി#ത്തിയിലെ ചൈനീസ്, പാകിസ്ഥാന്‍ അധിനിവേശ ശ്രമങ്ങളെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

1965 ലെ പാകിസ്ഥാനെതിരായ യുദ്ധത്തിലും ജനറല്‍ ഹൂണ്‍ പങ്കെടുത്തിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്റെ ഭാഗമായ അബോട്ടാബാദില്‍ 1929 ല്‍ ജനിച്ച ഹൂണ്‍, 1947 ലാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com