സോണിയ ഗാന്ധിയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ പറഞ്ഞോ?; വീണ്ടും വിവാദ പ്രതികരണവുമായി ഉമാഭാരതി

മുഹമ്മദലി ജിന്നയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്‌
സോണിയ ഗാന്ധിയുടെ പിതാവ് മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ പറഞ്ഞോ?; വീണ്ടും വിവാദ പ്രതികരണവുമായി ഉമാഭാരതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് ഉമാഭാരതി. മുഹമ്മദലി ജിന്നയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ജിന്നയും പ്രിയങ്ക ജിന്നയും ഉണ്ട്. അവരാണ് പൗരത്വനിയമത്തിന്റെ പേരില്‍ മുസ്ലീങ്ങളെ അസ്വസ്ഥപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉമാഭാരതി പറഞ്ഞു. സോണിയാ ഗാന്ധിയുടെ പിതാവ് ഇറ്റലിയില്‍ മുസോളിനിയുടെ സൈന്യത്തിലെ അംഗമാണെന്ന് ഞങ്ങള്‍ ആരെങ്കിലും പറഞ്ഞോയെന്നും ഉമാഭാരതി ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രൂക്ഷമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രതികരണം. താങ്കളുടെ കുടുംബത്തിലെ ആരെങ്കിലും സ്വാതന്ത്ര്യസമരസേനാനികള്‍ ഉണ്ടോയെന്നായിരുന്നു മോദിയോടുള്ള കമല്‍നാഥിന്റെ ചോദ്യം.യുവാക്കളെ കുറിച്ചും കര്‍ഷകരെപ്പറ്റിയും എപ്പോഴെങ്കിലും മോദി സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ.പക്ഷേ അവര്‍ നമ്മളെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ വരും. സ്വന്തം കുടുംബത്തിലെ കാര്യങ്ങള്‍ മറന്നു കൊണ്ട് അദ്ദേഹം നമ്മളോട് ചില ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുമെന്ന് കമല്‍നാഥ് പറഞ്ഞു. 

ജെഎന്‍യുവില്‍ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തില്‍ ഉമാഭാരതി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.  ''എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകര്‍. അവര്‍ പരിസ്ഥിതിയില്‍ വിഷം പടര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങള്‍ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യും.'' എന്നായിരുന്നു ഉമാഭാരതിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com