ദീപികയുടെ രാഷ്ട്രീയ ചായ്‌വ് എന്താണ്?; നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം: സ്മൃതി ഇറാനി

ജെഎന്‍യുവില്‍ അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ദീപികയുടെ രാഷ്ട്രീയ ചായ്‌വ് എന്താണ്?; നിലകൊണ്ടത് ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കൊപ്പം: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ അക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച ബോളിവുഡ് താരം ദീപിക പദുക്കോണിന് എതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയ ചായ്‌വ് എന്താണെന്ന് തനിക്ക് അറിയണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.

'ദീപിക പദുകോണിന്റെ രാഷ്ട്രീയചായ്‌വ് എന്താണെന്ന് എനിക്ക് അറിയണം. അവര്‍ എന്തുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊണ്ടു എന്നത് വാര്‍ത്ത വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം ദീപിക നിന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നുമില്ല',സ്മൃതി ആരോപിച്ചു.

2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ചായ്‌വ് അവര്‍ വെളിപ്പെടുത്തിയതാണ്. ജനം ഇതില്‍ അത്ഭുതപ്പെടുന്നത് അവര്‍ക്ക് അതറിയാത്തതുകൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ദീപികയുടെ ധാരാളം ആരാധകര്‍ ഇന്നവരുടെ നിലപാട് തിരിച്ചറിഞ്ഞെന്നും ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ നിലകൊണ്ടതെന്ന് അറിയുന്നവളാണ് ദീപികയെന്നും സ്മൃതി ഇറാനി കുറ്റപ്പടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com