മുഖത്ത് ഷൂവിട്ട് ചവിട്ടി നിന്നു, കാലുകള്‍ പിടിച്ച് മതിലില്‍ ചേര്‍ത്തുനിര്‍ത്തു, ബെല്‍റ്റിന് തല്ലി; യുവാവിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ( വീഡിയോ)

മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മുഖത്ത് ഷൂവിട്ട് ചവിട്ടി നിന്നു, കാലുകള്‍ പിടിച്ച് മതിലില്‍ ചേര്‍ത്തുനിര്‍ത്തു, ബെല്‍റ്റിന് തല്ലി; യുവാവിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ( വീഡിയോ)

ലക്‌നൗ: മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. യുവാവിന്റെ മുഖത്ത് ഷൂവിട്ട് ചവിട്ടി നില്‍ക്കുന്നതിന്റെയും ബെല്‍റ്റിന് അടിക്കുന്നതിന്റെയും ക്രൂരമായ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലാണ് സംഭവം. ഡിയോറിയയിലെ മാഹെന്‍ ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ചയാണ് സുമിത് ഗോസ്വാമി എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ മോഷ്ടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. യുവാവിന്റെ രണ്ടു കാലുകളില്‍ പിടിച്ച് ഒരു മതിലിനോട് ചേര്‍ത്തുനിര്‍ത്തുന്നതും മര്‍ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. ഒരു പൊലീസുകാരന്‍ മുഖത്ത് ചവിട്ടി പിടിച്ചിരിക്കുന്നതും മറ്റൊരു പൊലീസുകാരന്‍ ബെല്‍റ്റിന് തല്ലുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.സംഭവം വിവാദമായതോടെ, ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ഉത്തരവാദികളായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com