ലക്ഷ്യമിടുന്നത് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ; 2024 ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് അമിത് ഷാ

ലോകത്ത് മറ്റൊരു രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗവും ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ല
ലക്ഷ്യമിടുന്നത് അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ; 2024 ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് അമിത് ഷാ

ഗാന്ധിനഗര്‍: ഇന്ത്യയുടെ വികസനത്തില്‍ പുതിയ അധ്യായത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ഓടെ ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കുമെന്നും ഷാ പറഞ്ഞു. ഗുജറാത്ത് സാങ്കേതിക സര്‍വകലാശാലയുടെ വാര്‍ഷിക ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

1947 മുതല്‍ 2014 വരെ രണ്ട് ട്രില്യണ്‍ മാത്രമായിരുന്നു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. എന്നാല്‍, 2014 മുതല്‍ 19 വരെ മോദി സര്‍ക്കാറിന് കീഴില്‍ ഇത് മൂന്ന് ട്രില്യണ്‍ ആയി ഉയര്‍ന്നു. 

ലോകത്ത് മറ്റൊരു രാഷ്ട്രത്തിന്റെ സാമ്പത്തിക രംഗവും ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ല. നിലവില്‍ താല്‍ക്കാലികമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതില്‍ ആരും പ്രയാസപ്പെടേണ്ടതില്ല. 

അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാണ് നമ്മുടെ ലക്ഷ്യം. 2024ഓടെ അത് യാഥാര്‍ഥ്യമാകും അമിത് ഷാ പറഞ്ഞു. 

രാജ്യത്തിന്റെ നേട്ടങ്ങളില്‍ യുവാക്കള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ലോകത്തെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത് യുവജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com