തണുപ്പിനെ വകവെക്കാതെ പ്രതിഷേധം; പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത സത്രീകളില്‍ നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യോഗി സര്‍ക്കാര്‍

ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്നാണ് പൊലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തത്‌ 
തണുപ്പിനെ വകവെക്കാതെ പ്രതിഷേധം; പൗരത്വനിയമത്തിനെതിരെ സമരം ചെയ്ത സത്രീകളില്‍ നിന്ന് പുതപ്പും ഭക്ഷണവും പിടിച്ചെടുത്ത് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് യോഗി ആദിത്യനാഥിന്റെ പൊലീസ്. ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്നാണ് പൊലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ഡല്‍ഹിയിലെ ഷഹീന്‍ബാഗിലേതിനു സമാനമായി അഞ്ഞൂറോളം സ്ത്രീകളും കുട്ടികളുമാണ് ഘങ്ടാഘറില്‍ പ്രതിഷേധവുമായെത്തിയത്.

പൊലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുമായി പൊലീസുകാര്‍ പോലീസ് വാനിനു സമീപത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com