അമേരിക്കപോലും മതരാഷ്ട്രമാണ്, ഇന്ത്യ അങ്ങനെയല്ല; രാജ്‌നാഥ് സിങ്

ഇന്ത്യ ഒരിക്കലും പാകിസ്ഥാനെപ്പോലെ മതരാഷ്ട്രമാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.
അമേരിക്കപോലും മതരാഷ്ട്രമാണ്, ഇന്ത്യ അങ്ങനെയല്ല; രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഇന്ത്യ ഒരിക്കലും പാകിസ്ഥാനെപ്പോലെ മതരാഷ്ട്രമാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതാണ് ഇന്ത്യന്‍ മൂല്യം. അതുകൊണ്ടാണ് രാജ്യം മതേതരമായി തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിസി റിപബ്ലിക് ദിന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

മതത്തിന്റെ പേരില്‍ വിവേചനം നടത്തില്ലെന്ന് നമ്മള്‍ പറയുന്നു. നമ്മള്‍ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? നമ്മുടെ അയല്‍ രാജ്യം മതരാഷ്ട്രമായാണ് നിലകൊള്ളുന്നത്. അവര്‍ മതരാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മളത് ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു. 

അമേരിക്ക പോലും മതാധിഷ്ഠിത രാജ്യമാണ്. ഇന്ത്യ പക്ഷേ അങ്ങനെയല്ല. എന്തുകൊണ്ട്?  രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലുള്ളവര്‍ മാത്രമല്ല നമ്മുടെ കുടുംബം, ലോകം മുഴുവന്‍ നമ്മുടെ കുടുബമാണ് എന്നാണ് ഋഷിമാരും ഗുരുക്കന്‍മാരും പറഞ്ഞത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com