സിഎഎയുടെ അർഥം പോലുമറിയാത്ത സ്ത്രീകളാണ് സമരമുഖത്ത്; ആസാദി മുദ്രാവാക്യം രാജ്യദ്രോഹമെന്ന് യോ​ഗി ആദിത്യനാഥ്

പ്രതിഷേധ സമരങ്ങളിൽ ‘ആസാദി’ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് രാജ്യദ്രോഹമെന്ന് യോഗി ആദിത്യനാഥ്
സിഎഎയുടെ അർഥം പോലുമറിയാത്ത സ്ത്രീകളാണ് സമരമുഖത്ത്; ആസാദി മുദ്രാവാക്യം രാജ്യദ്രോഹമെന്ന് യോ​ഗി ആദിത്യനാഥ്

കാൺപുർ: പ്രതിഷേധ സമരങ്ങളിൽ ‘ആസാദി’ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് രാജ്യദ്രോഹമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കുമെന്നും കാൺപുരിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച റാലിയിൽ യോഗി പറഞ്ഞു. 

‘ആസാദി’ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് സ്വീകാര്യമല്ല. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്താൻ ആരെയും അനുവദിക്കില്ല. 

പൗരത്വ ഭേദഗതി നിയമത്തെ എതിർക്കാനായി പ്രതിപക്ഷം സ്ത്രീകളെയും കുടുംബാംഗങ്ങളെയും ഉൾപ്പടെ റോഡിലേക്ക് തള്ളിവിടുകയാണ്. ആണുങ്ങൾ വീട്ടിനുള്ളിൽ കിടന്നുറങ്ങുകയുമാണ് ചെയ്യുന്നത്. ഇത് വലിയ കുറ്റകൃത്യമാണ്. 

സിഎഎയുടെ അർഥം പോലും അറിയാത്ത സ്ത്രീകളെയാണ് കോൺഗ്രസും എസ്പിയും ഇടത് പാർട്ടികളും ചേർന്ന് തെരുവിലിറക്കുന്നത്. ഇത് അപമാനകരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com