പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിന് വിലക്ക്; ചന്ദ്രശേഖർ ആസാദ് കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 26th January 2020 07:30 PM  |  

Last Updated: 26th January 2020 07:30 PM  |   A+A-   |  

azaad

 

ഹൈദരാബാദ്: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് പൊലീസാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേ​​​ദ​ഗതിക്കെതിരായ പ്രതിഷേധ റാലിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആസാദ്. 

റാലിയിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയാണ് പൊലീസ് നടപടി. ഹോട്ടലിൽ വച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ അനുമതിയില്ലാതെയാണ് ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്.