ഒമ്പതുമാസം മുന്‍പ് ആദ്യ എസ്എംഎസ്, രണ്ടാമത്തേത് ഏഴുമാസത്തിലും; പാസ്‌പോര്‍ട്ടിന്റെ കാലാവധി ഓര്‍ത്ത് ആശങ്കപ്പെടേണ്ട!, സര്‍ക്കാര്‍ അറിയിക്കും

പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുന്‍പ് അതത് വ്യക്തിയെ അറിയിക്കുന്ന സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍
ഒമ്പതുമാസം മുന്‍പ് ആദ്യ എസ്എംഎസ്, രണ്ടാമത്തേത് ഏഴുമാസത്തിലും; പാസ്‌പോര്‍ട്ടിന്റെ കാലാവധി ഓര്‍ത്ത് ആശങ്കപ്പെടേണ്ട!, സര്‍ക്കാര്‍ അറിയിക്കും

ന്യൂഡല്‍ഹി:പാസ്‌പോര്‍ട്ടിന്റെ കാലാവധി തീരുന്നതിന് മുന്‍പ് അതത് വ്യക്തിയെ അറിയിക്കുന്ന സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. 
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പാസ്‌പോര്‍ട്ട് ഓഫീസുകളുമാണ് യഥാസമയം ഇക്കാര്യം അറിയിക്കുക. പലരും പാസ്‌പോര്‍ട്ട് പുതുക്കേണ്ട തിയതി മറന്നുപോകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

രണ്ട് എസ്എംഎസുകളാണ് പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് അയയ്ക്കുക. ആദ്യത്തെ എസ്എംഎസ് ഒമ്പതുമാസം മുമ്പും രണ്ടാമത്തേത് ഏഴുമാസം മുമ്പും. വിദേശകാര്യ മന്ത്രാലയത്തിന്റെ ജനസേവന നയത്തിന്റെ ഭാഗമായാണ് പുതിയ നടപടി. അയയ്ക്കുന്ന എസ്എംഎസില്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതെങ്ങനെയെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. 

ഒട്ടമിക്ക രാജ്യങ്ങളിലും പ്രവേശിക്കണമെങ്കില്‍ പാസ്‌പോര്‍ട്ടിന് ആറുമാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന സമയത്തായിരിക്കും പലരും പാസ്‌പോര്‍ട്ടിന്റെ കാലാവധി പരിശോധിക്കുന്നതുതന്നെ. ഈ പ്രശ്‌നം പരിഹരിക്കാന്‍ എസ്എംഎസ് സംവിധാനം ഉപകരിക്കും. 

നിലവില്‍ മുതിര്‍ന്നവരുടെ പാസ്‌പോര്‍ട്ടിന് 10 വര്‍ഷമാണ് കാലാവധി്. കാലാവധിയെത്തിയാല്‍ 10 വര്‍ഷത്തേയ്ക്കാണ് പുതുക്കിനല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്‌പോര്‍ട്ടിന് അഞ്ചുവര്‍ഷമാണ് കാലാവധി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com