വായില്‍ തുണി തിരുകി 19കാരിയെ ബലാത്സംഗം ചെയ്തു, ഇരുമ്പു ദണ്ഡ് കുത്തി കയറ്റി; 52കാരന്‍ പിടിയില്‍

19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റിയതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍ഭയ കേസിന്റെ ഞെട്ടല്‍ സമൂഹത്തില്‍ തങ്ങിനില്‍ക്കുമ്പോള്‍ തന്നെ സമാനമായ മറ്റൊരു സംഭവം മഹാരാഷ്ട്രയില്‍. 19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തി കയറ്റിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് 52കാരനെ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ജനുവരി 21 നായിരുന്നു 19 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം അരങ്ങേറിയത്. 52കാരന്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന തുണിമില്ലിലെ ജീവനക്കാരിയാണ് 19കാരിയെന്ന് പൊലീസ് പറയുന്നു.

വാടക വീട്ടിലാണ് പെണ്‍കുട്ടിയും സഹോദരനും പ്രതിയും മറ്റൊരു സ്ത്രീയും താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായി സഹോദരനും മറ്റൊരു സ്ത്രീയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് രാത്രിയിലായിരുന്നു പീഡനം. പീഡനശ്രമത്തെ ചെറുക്കുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

പീഡനശ്രമത്തിനിടെ, പ്രതി പെണ്‍കുട്ടിയുടെ വായില്‍ തുണി കുത്തി തിരുകിയിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് കുത്തി കയറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. ജനുവരി 24ന് സഹോദരനോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com