പ്രണയം നിരസിച്ചു, ബ്യൂട്ടീഷ്യനെ കഴുത്തുഞെരിച്ച് കൊന്ന് ബിസിനസ് പാര്‍ട്ട്ണറുടെ കിടക്കയില്‍ സ്റ്റഫ് ചെയ്ത് വെച്ചു, പ്രതി പിടിയില്‍ 

ഹരിയാനയില്‍ ബ്യൂട്ടീഷ്യനെ സലൂണിലെ കിടക്കയ്ക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രണയം നിരസിച്ചു, ബ്യൂട്ടീഷ്യനെ കഴുത്തുഞെരിച്ച് കൊന്ന് ബിസിനസ് പാര്‍ട്ട്ണറുടെ കിടക്കയില്‍ സ്റ്റഫ് ചെയ്ത് വെച്ചു, പ്രതി പിടിയില്‍ 

ചണ്ഡീഗഡ്: ഹരിയാനയില്‍ ബ്യൂട്ടീഷ്യനെ സലൂണിലെ കിടക്കയ്ക്കുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് പിടികൂടി. പ്രണയം നിരസിച്ചതിലുളള പ്രകോപനത്തില്‍ പ്രതിയായ ആരിഫ് മുഹമ്മദ് 20കാരിയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഹരിയാനയിലെ സോണിപട്ട് ജില്ലയിലാണ് സംഭവം. 20 വയസുളള ശിവാനിയാണ് കൊല്ലപ്പെട്ടത്. ബിസിനസ് പാര്‍ട്ട്ണര്‍ നീരജാണ് മൃതദേഹം ആദ്യം കണ്ടത്. ശിവാനിയും സഹോദരിയും നീരജുമായി ചേര്‍ന്ന് നടത്തിവരുന്ന ബ്യൂട്ടി സല്യൂണിലാണ് കൊലപാതകം നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ താരമായ ശിവാനിയെ ലക്ഷകണക്കിന് ആളുകളാണ് പിന്തുടരുന്നത്.

വെളളിയാഴ്ചയാണ് കൊലപാതകം നടന്നത്. ഷാള്‍ ഉപയോഗിച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കാനും ആര്‍ക്കും സംശയം തോന്നാതിരിക്കാനും നീരജ് ഉപയോഗിക്കുന്ന കിടക്കയ്ക്കുളളില്‍ മൃതദേഹം സ്റ്റഫ് ചെയ്തുവെയ്ക്കുകയായിരുന്നു. ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നീരജ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. 

പ്രതി കുറ്റസമ്മത മൊഴി നടത്തിയതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ കൊല്ലുക മാത്രമല്ല, കൊലപാതകം നടന്ന ദിവസം യുവതിയുടെ വീട്ടുകാരുമായി ആരിഫ് സംസാരിച്ചതായും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com