ശശികലയെ എപ്പോഴാണ് മോചിപ്പിക്കുക?; ചോദ്യങ്ങളില്‍ പൊറുതിമുട്ടി ജയില്‍ അധികൃതര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല ജയില്‍ മോചിതയാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പൊറുതിമുട്ടി ജയില്‍ അധികൃതര്‍
ശശികലയെ എപ്പോഴാണ് മോചിപ്പിക്കുക?; ചോദ്യങ്ങളില്‍ പൊറുതിമുട്ടി ജയില്‍ അധികൃതര്‍

ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വികെ ശശികല ജയില്‍ മോചിതയാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പൊറുതിമുട്ടി ജയില്‍ അധികൃതര്‍. എന്നാണ് ശശികല നടരാജന്‍ ജയില്‍ മോചിതയാകുന്നതെന്നറിയുന്നവരുടെ ഫോണ്‍വിളിയാണ് ജയില്‍ അധികൃതരെ കുഴക്കുന്നത്.

ജയില്‍മോചനത്തെ പറ്റി അറിയില്ല എന്നാണ് ഉത്തരം പറയുന്നതെങ്കില്‍ അത് എന്താണ് അറിയാത്തത് തുടങ്ങിയ ചോദ്യങ്ങളാകുമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തിലുണ്ടാകുമോ, പൊങ്കലിന് ഉണ്ടാകുമോ, സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടാകുമോ മോചനം എന്നാണ് വിളിക്കുന്നവര്‍ക്ക് അറിയേണ്ടത്. ഇനി കോറോണ വ്യാപന പശ്ചാത്തലത്തില്‍ അതിനിടയില്‍ മോചനം ഉണ്ടാകുമോയെന്ന് ചിലര്‍ ചോദിക്കുന്നു. എന്തായാലും ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ തലവേദനയായിരിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെ 2017 ജനുവരി 15നാണ് ശശികല പരപ്പന  അഗ്രഹാര ജയിലില്‍ എത്തിയത്. ശശികല ആഗസ്ത് 14ന് ജയില്‍മോചിതയാവുമെന്ന് ബിജെപിനേതാവ് ഡോ. അസീര്‍വതം ആചാരിയാണ് ട്വീറ്റ് ചെയ്തത്. ഇത് സംബന്ധിച്ച കൂടുതല്‍ വാര്‍ത്തക്ള്‍ക്കായി കാത്തിരിക്കൂ അദ്ദേഹം ട്വീറ്റില്‍ വ്യക്തമായിരുന്നു

ഭര്‍ത്താവ് നടരാജന് അസുഖമായതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ ശശികലക്ക് അഞ്ച് ദിവസത്തെ പരോളും 2019 മാര്‍ച്ചില്‍ നടരാജന്‍ അന്തരിച്ചതിനെ തുടര്‍ന്ന് 12 ദിവസത്തെ പരോളും നല്‍കിയിരുന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശശികലയുടെ മടങ്ങിവരവ് തമിഴ്‌നാട് വലിയ മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്നാണ് കരുതുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com