നൂറോളംപേര്‍ പങ്കെടുത്ത ആഡംബര പിറന്നാള്‍ ആഘോഷം; ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; പരിഭ്രാന്തിയില്‍ ലാബുകളിലേക്ക് കൂട്ടയോട്ടം

ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നൂറോളംപേര്‍ പങ്കെടുത്ത ആഡംബര പിറന്നാള്‍ ആഘോഷം; ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചു; പരിഭ്രാന്തിയില്‍ ലാബുകളിലേക്ക് കൂട്ടയോട്ടം

ഹൈദരാബാദ്: കോടീശ്വരാനായ ജ്വല്ലറി ഉടമ കോവിഡ് ബാധിച്ച് മരിച്ചത് ഹൈദരാബാദ് നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഏതാനും ദിവസം മുമ്പ് ഇദ്ദേഹം സംഘടിപ്പിച്ച ആഡംബര പിറന്നാളാഘോഷത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നതാണ് പരിഭ്രാന്തിയ്ക്ക് കാരണം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആഘോഷത്തില്‍ പങ്കെടുത്ത മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചു. ആഘോഷത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിനും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. രണ്ട് മരണവാര്‍ത്തയും പ്രചരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ കോവിഡ് പരിശോധനയ്ക്കായി സ്വകാര്യ ലാബുകളിലെത്തിയതായാണ് വിവരം.

തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 50 ശതമാനവും ഹൈദരാബാദില്‍ നിന്നായതോടെ സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായി ഹൈദരാബാദ് നഗരം മാറിയിട്ടുണ്ട്. മകന്റെ പിറന്നാളിന് മധുരപലഹാരവിതരണം നടത്തിയ പൊലീസ് കോണ്‍സ്റ്റബിളിന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പലയിടത്തും ആഘോഷച്ചടങ്ങുകള്‍ നടത്തുന്നതാണ് സംസ്ഥാനത്തെ സൂപ്പര്‍സ്‌പ്രെഡിന് കാരണമെന്ന് പൊതുജനാരോഗ്യവകുപ്പ് ഡയറക്ടര്‍ ജി ശ്രീനിവാസറാവു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com