സിബിഎസ്ഇ സിലബസ് വെട്ടിക്കുറച്ചു; ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പാഠ്യക്രമം 30 ശതമാനം ചുരുക്കാൻ തീരുമാനം

2021ലെ പരീക്ഷകൾ ഈ സിലബസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഒമ്പത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളുടെ 2020-21 അധ്യയന വർഷത്തിലെ സിലബസ് വെട്ടിച്ചുരുക്കാൻ സിബിഎസ്ഇ. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് സിലബസ് വെട്ടിക്കുറയ്ക്കുന്നത്. പാഠ്യക്രമം 30 ശതമാനം വരെ ചുരുക്കാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു.

2021ലെ പരീക്ഷകൾ ഈ സിലബസ് അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഈ മാസം വെട്ടിച്ചുരുക്കിയ പാഠ്യപദ്ധതി പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ചെയർമാൻ മനോജ് അഹൂജ പറഞ്ഞു.

മാർച്ച് 16 മുതൽ രാജ്യത്തെ എല്ലാ സർവകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി മാർച്ച് 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് തവണയാണ് രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയത്. അൺലോക്ക് പ്രക്രിയ ആരംഭിച്ചെങ്കിലും നിലവിൽ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ ബാക്കി വന്ന പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. പുതുക്കിയ മൂല്യനിർണയത്തിന് മാനദണ്ഡങ്ങൾ പുറത്തിറക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com