സ്‌കൂള്‍ അടച്ചതോടെ ഉച്ചഭക്ഷണം മുടങ്ങി, പാടത്ത് പണിയെടുത്തും കന്നുകാലികളെ വളര്‍ത്തിയും കുട്ടികള്‍ 

ഉച്ചഭക്ഷണം നിന്നതും ധാന്യങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാതായതും കുട്ടികളെ തിരികെ കൃഷിയിലേക്കെത്തിച്ചു
സ്‌കൂള്‍ അടച്ചതോടെ ഉച്ചഭക്ഷണം മുടങ്ങി, പാടത്ത് പണിയെടുത്തും കന്നുകാലികളെ വളര്‍ത്തിയും കുട്ടികള്‍ 

മുസാഫര്‍പുര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് മുസാഫര്‍പുരിലെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകളില്‍ നിന്ന് ലഭിച്ചിരുന്ന ഉച്ചഭക്ഷണം മാസങ്ങളായി മുടങ്ങിയതോടെ വിശപ്പടക്കാനുള്ള ഇവരുടെ വെല്ലുവിളി ഇരട്ടിച്ചു. ഇതോടെ വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കുട്ടികളില്‍ പലരും. 

ഉച്ചഭക്ഷണം നിന്നതും ധാന്യങ്ങള്‍ വാങ്ങാന്‍ പണം ഇല്ലാതായതും കുട്ടികളെ തിരികെ കൃഷിയിലേക്കെത്തിച്ചു. ചിലര്‍ പാടത്ത് മാതാപിതാക്കള്‍ക്ക് സഹായമാകുമ്പോള്‍ മറ്റുചിലര്‍ കന്നുകാലികളെ വളര്‍ത്താനും തുടങ്ങി. 

ഉച്ചഭക്ഷണം മുടങ്ങിയിട്ട് നാളുകളായെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പരാതിപ്പെടുകയാണ് മാതാപിതാക്കള്‍. ഉച്ചഭക്ഷണവും പണവും കുട്ടികള്‍ക്ക് കിട്ടുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തങ്ങള്‍ക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്നാണ് രക്ഷിതാക്കള്‍ പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com