കൈകഴുകാന്‍ വാഷ്‌ബേസിന്‍; സീറ്റിന് ചുറ്റും പൂന്തോട്ടം; ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷ; വീഡിയോ

വീടിന് സമാനമായ സൗകര്യങ്ങളാണ് വണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്
കൈകഴുകാന്‍ വാഷ്‌ബേസിന്‍; സീറ്റിന് ചുറ്റും പൂന്തോട്ടം; ആദ്യത്തെ ഹോം സിസ്റ്റം ഓട്ടോറിക്ഷ; വീഡിയോ

മുംബൈ: കോവിഡ് പ്രതിരോധത്തിനായി അധികൃതര്‍ ജനങ്ങളോട് നിരന്തരം പറയുന്നത് കൈകഴുകാനും മാസ്‌കും  ധരിക്കാനുമാണ്. സാമുഹിക അകലം പാലിക്കേണ്ടതിന്റെ ഗൗരവം വ്യക്തമാക്കി നിരവധി നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതിന്റെ ഗൗരവമുള്‍ക്കൊണ്ടുകൊണ്ട് ഓട്ടോ ഡ്രൈവര്‍ തയ്യാറാക്കിയ ഓട്ടോറിക്ഷ ശ്രദ്ധേയമാകുന്നു.

ഈ വാഹനം നല്‍കുന്ന കരുതല്‍ കണ്ടാല്‍ ആരായാലും ഈ ഓട്ടോയില്‍ കയറിപ്പോകും. ഹാന്‍ഡ് വാഷിങ് യൂണിറ്റ്, സോപ്പ്, സാനിറ്റൈസര്‍, വേസ്റ്റുകള്‍  ഇടാന്‍ പ്രത്യേക ബിന്നുകള്‍, ആവശ്യത്തിന് ചെടികള്‍ എല്ലാം ഈ ഓട്ടോറിക്ഷയില്‍ ഉണ്ട്. മുംബൈയിലെ ആദ്യത്തെ ഹോം സിസ്റ്റം  ഓട്ടോറിക്ഷ നല്‍കുന്നത് മികച്ച സേവനമാണ്.

വീടിന് സമാനമായ സൗകര്യങ്ങളാണ് വണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് യാത്രകള്‍ക്ക് ഇളവ് നല്‍കുന്നുണ്ട്. ഫോണ്‍ ചാര്‍ജ് ചെയ്യാന്നതിനും തണുത്ത വെള്ളം കുടിക്കാനും വൈഫൈ സംവിധാനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ വണ്ടിയിലുണ്ട്. നവദമ്പതികള്‍ക്ക് ഈ ഓട്ടോറിക്ഷയില്‍ സൗജന്യയാത്രയും അനുവദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com