രോഗബാധിതര്‍ എട്ടു ലക്ഷം കടന്നു, ഇന്നലെ 27,114 കോവിഡ് കേസുകള്‍; ഇന്ത്യയില്‍ മരണം  22,123 ആയി

8,20,916 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,407 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 5,15,385 പേര്‍ രോഗമുക്തി നേടി
രോഗബാധിതര്‍ എട്ടു ലക്ഷം കടന്നു, ഇന്നലെ 27,114 കോവിഡ് കേസുകള്‍; ഇന്ത്യയില്‍ മരണം  22,123 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. 27,114 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

8,20,916 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,83,407 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 5,15,385 പേര്‍ രോഗമുക്തി നേടി. 22,123 പേര്‍ കോവിഡ് പിടിപെട്ടു മരിച്ചു.

രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 7862 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. 226 പേര്‍ മരിച്ചു. രോഗമുക്തരായി 5366 പേര്‍ ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,38,461 ആയി.

തമിഴ്‌നാട്ടില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 3,680 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,30,261 ആയി ഉയര്‍ന്നു. 46,105 പേരാണ് ചികിത്സയിലുള്ളത്. 82,324 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച 64 പേര്‍ കൂടി തമിഴ്‌നാട്ടില്‍ മരിച്ചു.

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരണമടഞ്ഞത് 1829 പേരാണ്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതിരിക്കുന്നത് ചെന്നൈയിലാണ്. ചെന്നൈ ഇപ്പോഴും ഹോട്ട്‌സ്‌പോട്ടാണ്. അതേസമയം, സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെട്ടുവരികയാണെന്ന് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍ പറഞ്ഞു. മരണനിരക്ക് 1.39 ശതമാനം കുറഞ്ഞതായി മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com