മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ ഒരു വിവാഹം, ഭക്ഷണം വിളമ്പാൻ പിപിഇ കിറ്റു ധരിച്ചവർ; കോവിഡ് കാലത്തെ കല്യാണക്കാഴ്ച

ജൂലായ് 22-ന് നടന്ന ഒരു വിവാഹസദ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ ഒരു വിവാഹം, ഭക്ഷണം വിളമ്പാൻ പിപിഇ കിറ്റു ധരിച്ചവർ; കോവിഡ് കാലത്തെ കല്യാണക്കാഴ്ച

ഹൈദരാബാദ്: കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് നടത്തിയ ഒരു വിവാഹത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജൂലായ് 22-ന് ആന്ധ്രയിൽ നടന്ന ഒരു വിവാഹസദ്യയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് നിരത്തിയ ഊണുമേശകളും പിപിഇ കിറ്റുധരിച്ച കാറ്ററിങ് ജീവനക്കാരെയും ദൃ‌ശ്യങ്ങളിൽ കാണാം.

കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലുളള കോട്ടി കാറ്റേഴ്‌സാണ് വിവാഹസദ്യയ്ക്കുള്ള ഒരുക്കങ്ങൾ നടത്തിയത്. 150-200 പേർക്കുളള ഭക്ഷണം ഒരുക്കാനായിരുന്നു ഓർഡർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സദ്യയെന്നും നിർബന്ധത്തിന്റെ ഭാ​ഗമായാണ് കാറ്ററിങ് ജീവനക്കാരോട് പിപിഇ കിറ്റുകൾ ധരിക്കാൻ ആവശ്യപ്പെട്ടത്.

12 പേരാണ് ഭക്ഷണം വിളമ്പുന്നതിനായി പിപിഇ കിറ്റ് ധരിച്ച് എത്തിയത്. ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇവരുടെ ശരീര താപനിലയും പരിശോധിച്ചിരുന്നു. സാനിറ്റൈസറും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാനദണ്ഡങ്ങൾ ഒന്നും തെറ്റിക്കാതെ ആയിരിന്നു വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com