അഞ്ച് നേരം ഹനുമാന്‍ ചാലിസ ചൊല്ലൂ, കോവിഡിനെ പ്രതിരോധിക്കാമെന്ന് പ്രഗ്യാ സിങ് 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമി പൂജ നടക്കുന്നത് വരെ അഞ്ച് നേരം ഹനുമാന്‍ ചാലിസ ചൊല്ലാനാണ് പ്രഗ്യാ സിങ് താക്കൂര്‍ പറയുന്നത്
അഞ്ച് നേരം ഹനുമാന്‍ ചാലിസ ചൊല്ലൂ, കോവിഡിനെ പ്രതിരോധിക്കാമെന്ന് പ്രഗ്യാ സിങ് 

ഭോപ്പാല്‍: ഹനുമാന്‍ ചാലിസ ചൊല്ലിയാല്‍ കോവിഡില്‍ നിന്ന് മുക്തി നേടാമെന്ന് ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനുള്ള ഭൂമി പൂജ നടക്കുന്നത് വരെ അഞ്ച് നേരം ഹനുമാന്‍ ചാലിസ ചൊല്ലാനാണ് പ്രഗ്യാ സിങ് താക്കൂര്‍ പറയുന്നത്. 

ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 5 വരെ നിങ്ങള്‍ വീട്ടിലിരുന്ന് ഒരു ദിവസം അഞ്ച് തവണ ഹനുമാന്‍ ചാലിസ ചൊല്ലുക. കോവിഡ് വ്യാപനം അവസാനിപ്പിക്കുന്നതിന് നമുക്ക് ആത്മീയ വഴിയില്‍ ഒന്നിക്കാം. ഓഗസ്റ്റ് അഞ്ചിന് വീട്ടില്‍ വിളക്കുകള്‍ തെളിയിച്ചും ശ്രീരാമന് ആരതി ഉഴിഞ്ഞും ഇത് അവസാനിപ്പിക്കാം, പ്രഗ്യാ സിങ് താക്കൂറിന്റെ ട്വിറ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com