വ്യാജ ബില്ലുകള്‍ ചമച്ച് 6.7 കോടി രൂപയുടെ തട്ടിപ്പ്; നാല് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ എഫ്‌ഐആര്‍

ഇവര്‍ നാവികസേന അധികൃതരെ കബളിപ്പിക്കുകയും തട്ടിപ്പ് നടത്താനായി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും പൊതുമുതല്‍ അപഹരിക്കാന്‍ ശ്രമിച്ചെന്നും സിബിഐ എഫ്‌ഐആറില്‍ പറയുന്നു.
വ്യാജ ബില്ലുകള്‍ ചമച്ച് 6.7 കോടി രൂപയുടെ തട്ടിപ്പ്; നാല് നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ എഫ്‌ഐആര്‍

ന്യൂഡല്‍ഹി: 6.7 കോടി രൂപയുടെ വ്യാജ ബില്‍ ചമച്ച് തട്ടിപ്പ് നടത്തിയതിന് നാല് നാവികസേന ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസെടുത്തു. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിലേക്ക് ഐടി ഹാര്‍ഡ് വെയറുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാജ ബില്ലുകള്‍ ചമച്ച് തട്ടിപ്പ് നടത്തി എന്നാണ് കേസ്.

ക്യാപ്റ്റന്‍ അതുല്‍ കുല്‍ക്കര്‍ണി, കമാന്‍ഡന്റുമാരായ  മന്‍ഡാര്‍ ഗോഡ്‌ബോളെ, ആര്‍ പി ശര്‍മ്മ, പെറ്റി ഓഫീസര്‍ കുല്‍ദീപ് സിങ് ബാഗേല്‍ എന്നിവര്‍ക്ക് എതിരെയാണ്  കേസെടുത്തിരിക്കുന്നത്.

ഇവര്‍ നാവികസേന അധികൃതരെ കബളിപ്പിക്കുകയും തട്ടിപ്പ് നടത്താനായി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നും പൊതുമുതല്‍ അപഹരിക്കാന്‍ ശ്രമിച്ചെന്നും സിബിഐ എഫ്‌ഐആറില്‍ പറയുന്നു.

2016 ജനുരവരി മുതല്‍ മാര്‍ച്ച് വരെ മുംബൈയിലെ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ നല്‍കിയ ബില്ലുകളിലാണ് ഇവര്‍ തിരിമറി നടത്തിയത്.  
ബില്ലുകളില്‍ പരാമര്‍ശിച്ച ഇനങ്ങളില്‍ ഒന്നുംതന്നെ നേവല്‍ കമാന്‍ഡ് ഹെഡ് ഓഫീസില്‍ എത്തിച്ചിരുന്നില്ല. ബില്ലുകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക അനുമതി, വൗച്ചറുകള്‍, രസീതുകള്‍ എന്നിവ ഒന്നും തന്നെ ഇവര്‍ ഹെഡ് ഓഫീസില്‍ എത്തിച്ചിരുന്നില്ല.-സിബിഐ എഫ്‌ഐആറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com