വീട്ടിലെ ടോയ്‌ലെറ്റില്‍ മുതല; പിടികൂടി പുഴയില്‍ തുറന്നുവിട്ടു (വീഡിയോ) 

ഉത്തര്‍പ്രദേശില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ മുതലയെ കണ്ടെത്തി
വീട്ടിലെ ടോയ്‌ലെറ്റില്‍ മുതല; പിടികൂടി പുഴയില്‍ തുറന്നുവിട്ടു (വീഡിയോ) 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീട്ടിലെ ടോയ്‌ലെറ്റില്‍ മുതലയെ കണ്ടെത്തി. ഇതിനെ പിടികൂടി പുഴയിലേക്ക് തുറന്നുവിടുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ഫീറോസാബാദിലെ മൊഹബത്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നാണ് മുതലയെ പിടികൂടിയത്. ടോയ്‌ലെറ്റില്‍ കണ്ടെത്തിയ മുതലയെ സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ എത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇതിനെ പുഴയില്‍ തുറന്നുവിടുന്നതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com