ആരാധാനലയങ്ങള്‍ തുറന്നു; അകലം പാലിച്ച് വിശ്വാസികള്‍; യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 08th June 2020 10:31 AM  |  

Last Updated: 08th June 2020 10:31 AM  |   A+A-   |  

 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. വിഗ്രഹങ്ങളിലോ പരിശുദ്ധ ഗ്രന്ഥങ്ങളിലോ വിശ്വാസികള്‍ സ്പര്‍ശിക്കാന്‍ പാടില്ല. നൂറ് കണക്കിനാളുകള്‍ ആരാധാനാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തി


ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാതെ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. ആരാധാനലയങ്ങളില്‍ കയറുന്നതിന് മുമ്പ് ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്.


കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ ആരാധനാലയങ്ങള്‍ തുറക്കാം. ഉത്തരാഖണ്ഡിലെ പ്രസിദ്ധമായ വൈഷ്‌ണോവദേവി ക്ഷേത്രവും തുറന്നു. പക്ഷെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.

 

ലഖ്‌നൗ പള്ളിയില്‍ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് വിശ്വാസികളെ പ്രവേശിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിച്ചു. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ക്ഷേത്രദര്‍ശനത്തിനായി എത്തിയത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നാണ് ആരാധാനലയഘങ്ങള്‍ തുറക്കുന്നത്. ഗൊരഖ്പൂരില്‍ ഇന്നലെയെത്തിയ മുഖ്യമന്ത്രി ആശുപത്രികളും സന്ദര്‍ശിച്ചിരുന്നു.