നവംബര്‍ പകുതിയോടെ കോവിഡ് മൂര്‍ധന്യത്തില്‍ എത്തുമോ? വാര്‍ത്തകള്‍ തള്ളി ഐസിഎംആര്‍; അങ്ങനെയൊരു പഠനം നടന്നിട്ടില്ല

അഞ്ച് മാസം കൂടി രോഗവ്യാപനം തുടരുമെന്നും നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തില്‍ എത്തുമെന്നും ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് പുറത്തിറക്കി എന്നായിരുന്നു വാര്‍ത്തകള്‍. 
നവംബര്‍ പകുതിയോടെ കോവിഡ് മൂര്‍ധന്യത്തില്‍ എത്തുമോ? വാര്‍ത്തകള്‍ തള്ളി ഐസിഎംആര്‍; അങ്ങനെയൊരു പഠനം നടന്നിട്ടില്ല

ന്യൂഡല്‍ഹി: നവംബര്‍ പകുതിയോടെ രാജ്യത്ത് കോവിഡ് വ്യാപനം മൂര്‍ധന്യത്തില്‍ എത്തുമെന്ന് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിയിട്ടില്ലെന്ന് ഐസിഎംആര്‍. കോവിഡ് വ്യാപനത്തെക്കുറിച്ച് പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. അഞ്ച് മാസം കൂടി രോഗവ്യാപനം തുടരുമെന്നും നവംബര്‍ പകുതിയോടെ മൂര്‍ധന്യത്തില്‍ എത്തുമെന്നും ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് പുറത്തിറക്കി എന്നായിരുന്നു വാര്‍ത്തകള്‍. 

എന്നാല്‍ ഇങ്ങനെയൊരു പഠനം നടന്നിട്ടില്ലെന്നും വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും ഐസിഎംആര്‍ വ്യക്തമാക്കിയതായി പിഐബി ഫാക്ട് ചെക്ക് ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കി.
 

കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്‌തെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടി എന്ന് വാര്‍ത്തയിലുണ്ടായിരുന്നു. കോവിഡ് കേസുകള്‍ ഏറ്റവും കൂടുന്ന സമയം 76 ദിവസം വരെ വൈകിപ്പിക്കാന്‍ ഇത് സഹായിച്ചു. ഈ സമയത്ത് രോഗവ്യാപനം 69 97 % കുറയ്ക്കാന്‍ സാധിക്കുകയും ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടുകയും ചെയ്തു. പൊതുജനാരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ 80 ശതമാനം കൂട്ടിയാല്‍ മഹാമാരിയെ ശക്തമായി നേരിടാം പഠനം വ്യക്തമാക്കുന്നു എന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com