ഒരു സൈനികനേയും കാണാതായിട്ടില്ല;വിശദീകരണവുമായി സേന; ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പാലിച്ചതിനാല്‍, രാഹുലിന് മറുപടി

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കാണാതായി എന്ന വാര്‍ത്തകള്‍ തള്ളി കരസേന.
ഒരു സൈനികനേയും കാണാതായിട്ടില്ല;വിശദീകരണവുമായി സേന; ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നത് പ്രോട്ടോക്കോള്‍ പാലിച്ചതിനാല്‍, രാഹുലിന് മറുപടി

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികരെ കാണാതായി എന്ന വാര്‍ത്തകള്‍ തള്ളി കരസേന. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. വിഷയത്തില്‍ സൈന്യം വൈകാതെ പ്രസ്താവനയിറക്കും. 

അതേസമയം, സൈനികരുടെ കൈവശം ആയുധങ്ങള്‍ ഇല്ലായിരുന്നോയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ രംഗത്തെത്തി. ' അതിര്‍ത്തിയില്‍ നിയമിക്കുന്ന എല്ലാ സേനയ്ക്കും ആയുധങ്ങള്‍ ഉണ്ടായിരിക്കും. ഗല്‍വാന്‍ വാലിയില്‍ ജൂണ്‍ 15ന് ഡ്യൂട്ടിക്കുണ്ടായിരുന്നവരുടെ പക്കലും ആയുധങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1996ലെയും 2005ലെയും എഗ്രിമെന്റുകള്‍ പ്രകാരം അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ആയുധങ്ങള്‍ ഉപയോഗിക്കാറില്ല- മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

എങ്ങനെയാണ് ആയുധങ്ങളില്ലാത്ത നമ്മുടെ സൈനികരെ ചൈന കൊന്നതെന്നും ആയുധങ്ങള്‍ ഇല്ലാതെ എന്തിനാണ് സൈനികരെ രക്തസാക്ഷികളാകാന്‍ വിടുന്നത് എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com