കശ്മീരില്‍ പാക് ചാരവിമാനം സൈന്യം വെടിവെച്ചിട്ടു; ആയുധങ്ങള്‍ കണ്ടെത്തി

കത്വയിലെ പനേസറില്‍ പാക് ഡ്രോണ്‍ കണ്ടയുടന്‍ ബിഎസ്എഫ് സൈനികര്‍ വെടിവെച്ചിടുകയായിരുന്നു
കശ്മീരില്‍ പാക് ചാരവിമാനം സൈന്യം വെടിവെച്ചിട്ടു; ആയുധങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി : പാകിസ്ഥാന്റെ ആളില്ലാ ചാരവിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുകശ്മീരിലെ കത്വയില്‍ പുലര്‍ച്ചെ 5.10 ഓടെയാണ് സംഭവം. പട്രോളിംഗിനിടെയാണ് പാക് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.


കത്വയിലെ പനേസറില്‍ പാക് ഡ്രോണ്‍ കണ്ടയുടന്‍ ബിഎസ്എഫ് സൈനികര്‍ വെടിവെച്ചിടുകയായിരുന്നു. ഡ്രോണില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയെന്നും സൈന്യം അറിയിച്ചു.

പാക് ചാരവിമാനത്തിന് നേര്‍ക്ക് ബിഎസ്എഫ് ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്താണ് ഡ്രോണ്‍ പതിച്ചത്. സൈന്യം അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com