കോവിഡിനെ പ്രതിരോധിക്കാന്‍ പച്ചക്കടുകെണ്ണ കഴിക്കൂ, ഉപദേശവുമായി ബംഗാള്‍ പൊലീസ് 

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മൂക്കിലൂടെ കടുകെണ്ണ ഒഴിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
കോവിഡിനെ പ്രതിരോധിക്കാന്‍ പച്ചക്കടുകെണ്ണ കഴിക്കൂ, ഉപദേശവുമായി ബംഗാള്‍ പൊലീസ് 

കൊൽക്കത്ത: കോവിഡ് 19നെ ചെറുക്കാന്‍ ഭക്ഷണത്തില്‍ പച്ചക്കടുകെണ്ണ പതിവാക്കണമെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ പൊലീസ്. പശ്ചിമ ബംഗാളിലെ സിലിഗുരി പൊലീസ് കമ്മീഷണറേറ്റിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശത്തിലാണ് പച്ചക്കടുകെണ്ണ പതിവാക്കണമെന്ന് പറഞ്ഞിട്ടുള്ളത്. പച്ചക്കടുകെണ്ണ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഫലപ്രദമാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മൂക്കിലൂടെ കടുകെണ്ണ ഒഴിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ ഭക്ഷണം പാചകം ചെയ്യാനായി പച്ചക്കടുകെണ്ണ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് ക്യാന്റീനില്‍ ബ്രേക്ക്ഫാസ്റ്റും ഉച്ചഭക്ഷണവും അത്താഴവും ഉണ്ടാക്കാന്‍ കടുകെണ്ണ ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

സിലിഗുരി പൊലീസ് കമ്മീഷ്ണര്‍ ത്രിപുരാരി അഥര്‍വ പുറത്തുവിട്ട ഉത്തരവിലാണ് പൊലീസ് ഉദ്യോഗസ്ഥരോട് പച്ചക്കടുകെണ്ണ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനാല്‍ ഉദ്യോഗസ്ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് സിലിഗുരി ഡെപ്യൂട്ടി കമ്മീഷ്ണര്‍ പറഞ്ഞു. കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ വീടുകളിലും കടുകെണ്ണ ഉപയോഗിച്ച് പാകംചെയ്ത ഭക്ഷണം ഉപയോഗിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com