ബഹിരാകാശ മേഖലയില്‍ പുതിയ സ്ഥാപനം, സ്വകാര്യമേഖലയെ നിയന്ത്രിക്കല്‍ ലക്ഷ്യം; മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യന്‍ നാഷണല്‍ സ്‌പേസ്, പ്രോമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്
ബഹിരാകാശ മേഖലയില്‍ പുതിയ സ്ഥാപനം, സ്വകാര്യമേഖലയെ നിയന്ത്രിക്കല്‍ ലക്ഷ്യം; മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി:  ബഹിരാകാശ ഗവേഷണ രംഗത്ത് ഉന്നത തല സ്ഥാപനത്തിന് രൂപം നല്‍കിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ്, പ്രോമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്റര്‍ എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. ബഹിരാകാശ രംഗത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്ഥാപനത്തിന് രൂപം നല്‍കിയതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ബഹിരാകാശ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ഐഎസ്ആര്‍ഒയില്‍ വരെ ഇടപെടാന്‍ പുതിയ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരുവരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കും. ബഹിരാകാശ രംഗത്ത് ഇത് ഒരു പുതിയ കാല്‍വെയ്പാണെന്നും മന്ത്രി പറഞ്ഞു.

ബഹിരാകാശരംഗത്ത് ഐഎസ്ആര്‍ഒയുടെ കീഴില്‍  നിര്‍വഹിച്ചുവരുന്ന ദൗത്യങ്ങള്‍ തുടര്‍ന്നും മുന്നോട്ടുപോകും. ഇതിലെല്ലാം അന്തിമ തീരുമാനം എടുക്കാനുളള അധികാരം ഐഎസ്ആര്‍ഒയില്‍ തന്നെ നിഷിപ്തമാണ്. അതായത് ബഹിരാകാശ രംഗത്തെ നിര്‍ണായ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ തുടര്‍ന്നും നിര്‍വഹിക്കും. എന്നാല്‍ ബഹിരാകാശ രംഗത്ത് നിലനില്‍ക്കുന്ന വിടവുകള്‍ നികത്താനുളള ദൗത്യമാണ് പുതിയ സ്ഥാപനം നിര്‍വഹിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ആഴ്ചകള്‍ക്ക് മുന്‍പാണ് ബഹിരാകാശരംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് തുടര്‍നടപടികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com