ഇന്ന് 918 കേസുകൾ, കർണാടക നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ജൂലൈ അഞ്ച് മുതൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ

ജൂലൈ 10 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും
ഇന്ന് 918 കേസുകൾ, കർണാടക നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ജൂലൈ അഞ്ച് മുതൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ

ബെംഗളൂരു: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർണാടകത്തിൽ ജൂലൈ അഞ്ച് മുതൽ എല്ലാ ഞായറാഴ്ചയും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച മുതൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 10 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

സംസ്ഥാനത്ത് ഇന്ന് 918 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4441 ആയി ഉയർന്നിരിക്കുകയാണ്. ഇന്ന് 11 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 191 ആയി.

40 ദിവസത്തിനുള്ളിൽ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറു ദിവസത്തിൽ മാത്രം ഒരു ലക്ഷം പേരാണ് രോ​ഗബാധിതരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com