രോഗികൾ 4000ത്തിനടുത്ത്, ഇന്ന് 54 മരണം; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതർ 82,275 ആയി

നിലവിൽ 35,656 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിൽ ഇന്ന് പുതുതായി 3940 പേർക്ക് രോഗം സ്ഥിരീകരിച്ചു. 54 പേർ മരിച്ചു. 82,275 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

നിലവിൽ 35,656 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 175 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും. കേരളത്തിൽ നിന്നെത്തിയ 11 പേരും ഇതിൽ ഉൾപ്പെടും. കർണാടകയിൽ നിന്നുവന്ന 91 പേർക്ക് തമിഴ്‌നാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തണോയെന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാളെ ആരോഗ്യ വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. അവരുടെ നിർദേശങ്ങൾ എന്തൊക്കെയന്ന് ആദ്യം മനസിലാക്കും. അതോടൊപ്പം കേന്ദ്ര സർക്കാരിൽനിന്നുള്ള മാർഗ നിർദേശങ്ങളും പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com