''അവര്‍ വെന്റിലേറ്റര്‍ നീക്കി, അച്ഛാ, എനിക്കു ശ്വാസം കിട്ടുന്നില്ല''; മരണത്തിന് തൊട്ടു മുമ്പ് യുവാവിന്റെ സെല്‍ഫി വിഡിയോ, വിവാദം

''അവര്‍ വെന്റിലേറ്റര്‍ നീക്കി, അച്ഛാ, എനിക്കു ശ്വാസം കിട്ടുന്നില്ല''; മരണത്തിന് തൊട്ടു മുമ്പ് യുവാവിന്റെ സെല്‍ഫി വിഡിയോ, വിവാദം
''അവര്‍ വെന്റിലേറ്റര്‍ നീക്കി, അച്ഛാ, എനിക്കു ശ്വാസം കിട്ടുന്നില്ല''; മരണത്തിന് തൊട്ടു മുമ്പ് യുവാവിന്റെ സെല്‍ഫി വിഡിയോ, വിവാദം

''അവര്‍ വെന്റിലേറ്റര്‍ നീക്കി, എനിക്കു ശ്വാസം കിട്ടുന്നില്ല. അതു പറഞ്ഞിട്ടും മൂന്നു മണിക്കൂറെങ്കിലുമായി, ആരും തിരിഞ്ഞുനോക്കുന്നില്ല. എന്റെ ഹൃദയം നിലച്ചെന്നു തോന്നുന്നു, അച്ഛാ, എനിക്കു ശ്വസിക്കാന്‍ പറ്റുന്നില്ല. ബൈ, എല്ലാവരോടും ബൈ'' മരണക്കിടക്കയില്‍നിന്ന് മകന്‍ അച്ഛന് അയച്ച സെല്‍ഫി വിഡിയോയിലെ വാക്കുകളാണിത്. ഹൈദരാബാദിലെ സര്‍ക്കാര്‍ ചെസ്റ്റ് ഹോസ്പിറ്റലില്‍നിന്ന് യുവാവ് അയച്ച വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

എരഗദ്ദ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇരുപത്തിയാറുകാരനാണ് പിതാവിന് സെല്‍ഫി വിഡിയോ അയച്ചത്. ശ്വാസം കിട്ടാതെ പിടയുമ്പോഴും ഡോക്ടര്‍മാര്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്‌തെന്ന് വിഡിയോയില്‍ യുവാവ് പറയുന്നു.

വിഡിയോ അയച്ച് മിനിറ്റുകള്‍ക്കകം മകന്‍ മരിച്ചെന്ന് പിതാവ് പറഞ്ഞു. ജൂണ്‍ 24നാണ് മകന് പനി വന്നത്. പല ആശുപത്രികളിലും പോയെങ്കിലും ആരും ചികിത്സിച്ചില്ല. ജൂണ്‍ 24നാണ് ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 26ന് അവന്‍ മരിച്ചു- ഹൈദരാബാദിനടുത്ത് ജവാഹര്‍നഗറില്‍ താമസിക്കുന്ന പിതാവ് പറഞ്ഞു.

എന്നാല്‍ വെന്റിലേറ്റര്‍ നീക്കിയെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. വെന്റിലേറ്റര്‍ നീക്കിയിട്ടില്ല, പക്ഷേ രോഗി അത്യന്തം ഗുരുതര അവസ്ഥയില്‍ ആയിരുന്നതിനാല്‍ ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്നതു പോലും അറിയാനിടയില്ല- ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഹൃദയ സ്തംഭനം മൂലമാണ് യുവാവ് മരിച്ചതെന്ന് സൂപ്രണ്ട് വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com