കൊല്‍ക്കത്തയിലെ അമിത് ഷാ റാലിയില്‍ 'ഗോലി മാരോ' മുദ്രാവാക്യം

കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
കൊല്‍ക്കത്തയിലെ അമിത് ഷാ റാലിയില്‍ 'ഗോലി മാരോ' മുദ്രാവാക്യം

കൊല്‍ക്കത്ത: നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കലാപത്തിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യം വിളി വീണ്ടും. ഇത്തവണ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്‍ക്കത്ത റാലിയിലാണ് ഒരു കൂട്ടം പ്രവര്‍ത്തകര്‍ ദേശദ്രോഹികളെ വെടിവെയ്ക്കൂ എന്ന് അര്‍ത്ഥമുളള ഗോലി മാരോ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ ഒരു കൂട്ടം ആളുകള്‍ സമാനമായ മുദ്രാവാക്യം വിളിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കാവിവസ്ത്രം ധരിച്ച് ബിജെപി പതാക വീശിയാണ് ഒരു കൂട്ടം ആളുകള്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. അമിത് ഷായുടെ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്ന സമയത്ത് ചുറ്റിലും പൊലീസുകാരുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ നടപടിയെടുക്കാത്തതിലും പ്രതിഷേധം പുകയുന്നുണ്ട്. 

കഴിഞ്ഞ ദിവസം ഡല്‍ഹിമെട്രോയിലെ രാജീവ് ചൗക്ക് സ്‌റ്റേഷനിലാണ് ഒരു കൂട്ടം ആളുകള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. വെളള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാപ്പു നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പൗരത്വ നിയമം തടയാന്‍ മമതക്കും പ്രതിപക്ഷത്തിനുമാകില്ല. എന്ത് എതിര്‍പ്പുണ്ടെങ്കിലും ഇത് നടപ്പാക്കുമെന്നും കൊല്‍ത്തത്തയില്‍ ബിജെപി റാലിയില്‍ അമിത് ഷാ പറഞ്ഞു.

'ബംഗാളില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വന്നപ്പോള്‍ അനുവാദം നല്‍കിയില്ല, സ്‌റ്റേജുകള്‍ തകര്‍ക്കപ്പെട്ടു, വ്യാജ കേസുകളെടുത്തു, 40നു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പക്ഷേ, ഇതെല്ലാം കഴിഞ്ഞിട്ടും ഞങ്ങളെ തടായന്‍ മമതയ്ക്ക് കഴിഞ്ഞോ?' -അമിത് ഷാ ചോദിച്ചു. മോദി സര്‍ക്കാരിന് അഞ്ചു വര്‍ഷം നല്‍കിയാല്‍ സംസ്ഥാനത്തെ തിളങ്ങുന്ന ബംഗാളാക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com