നാല്‍പ്പതിലേറെ ആളുകള്‍ കൊല്ലപ്പെട്ടു; എന്നിട്ടും ഞങ്ങളെ തടയാന്‍ സാധിച്ചോ?; അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌  |   Published: 01st March 2020 03:43 PM  |  

Last Updated: 01st March 2020 03:43 PM  |   A+A-   |  

 

കൊല്‍ക്കത്ത: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മാപ്പു നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമം തടയാന്‍ മമതക്കും പ്രതിപക്ഷത്തിനുമാകില്ല. എന്ത് എതിര്‍പ്പുണ്ടെങ്കിലും ഇത് നടപ്പാക്കുമെന്നും കൊല്‍ത്തത്തയില്‍ ബിജെപി റാലിയില്‍ അമിത് ഷാ പറഞ്ഞു.

'ബംഗാളില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വന്നപ്പോള്‍ അനുവാദം നല്‍കിയില്ല, സ്‌റ്റേജുകള്‍ തകര്‍ക്കപ്പെട്ടു, വ്യാജ കേസുകളെടുത്തു, 40നു പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പക്ഷേ, ഇതെല്ലാം കഴിഞ്ഞിട്ടും ഞങ്ങളെ തടായന്‍ മമതയ്ക്ക് കഴിഞ്ഞോ?' അമിത് ഷാ ചോദിച്ചു. മോദി സര്‍ക്കാരിന് അഞ്ചു വര്‍ഷം നല്‍കിയാല്‍ സംസ്ഥാനത്തെ തിളങ്ങുന്ന ബംഗാളാക്കാമെന്നും അദ്ദേഹം പറഞ്ഞു.