എന്‍സിപി മന്ത്രിയെ തള്ളി ഉദ്ധവ് താക്കറെ; മുസ്ലീങ്ങള്‍ക്ക് സംവരണമില്ല; വീണ്ടും ഭിന്നത

മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണമേര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
എന്‍സിപി മന്ത്രിയെ തള്ളി ഉദ്ധവ് താക്കറെ; മുസ്ലീങ്ങള്‍ക്ക് സംവരണമില്ല; വീണ്ടും ഭിന്നത


മുംബൈ:  മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് സംവരണമേര്‍പ്പെടുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിദ്യാഭ്യാസ രംഗത്ത് മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം എന്‍സിപി മന്ത്രി നബാബ് മാലിക് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ അത്തരമൊരു തീരുമാനമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മുസ്ലീം സംവരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താക്കറെയുടെ മറുപടി ഇങ്ങനെ, ഇത്തരത്തില്‍ ഒരു ചോദ്യം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല. വരുമ്പോള്‍ നോക്കാമെന്നയാരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സംവരണമേര്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയും ചെയ്യുന്നതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് പറഞ്ഞിരുന്നു. മുസ്ലീങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2014ല്‍ അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവച്ചിരുന്നു. മുസ്ലീങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടുവരുമെന്നായിരുന്നു നവാബ് മാലികിന്റെ പ്രസ്താവന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com