മന്ത്രിക്കും രക്ഷയില്ല; നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു

മോഷ്ടാക്കളില്‍ നിന്ന് മന്ത്രിക്കും രക്ഷയില്ല. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു.
മന്ത്രിക്കും രക്ഷയില്ല; നൈറ്റ് വാക്കിനിറങ്ങിയ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു

മോഷ്ടാക്കളില്‍ നിന്ന് മന്ത്രിക്കും രക്ഷയില്ല. പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി കമലക്കണ്ണന്റെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിപ്പറിച്ചു. രാത്രി ബീച്ചിലൂടെ നടക്കവെയായിരുന്നു മന്ത്രിയുടെ മൊബൈല്‍ തട്ടിപ്പറിച്ച് ബൈക്കിലെത്തിയ സംഘം കടന്നുകളഞ്ഞത്. 

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. ടി ഷര്‍ട്ടും ട്രൗസറുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. മന്ത്രിയാണെന്ന് തിരിച്ചറിയാതെയാകാം മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിപ്പറിച്ചത് എന്നാണ് പ1ലീസ് നിഗമനം. തട്ടിപ്പറിച്ച സമയത്ത് അദ്ദേഹം ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ സൈബര്‍ സെല്‍ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com