തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു; ഐടിഐ അധ്യാപകന്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍

നിരന്തരം ശമ്പളം വെട്ടിക്കുറയ്ക്കുന്നതില്‍ അധ്യാപകന്‍ വലിയതോതില്‍ മാനസികക്ലേശം അനുഭവിച്ചിരുന്നു
തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു; ഐടിഐ അധ്യാപകന്‍ ക്ലാസ് മുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍

കൊല്‍ക്കത്ത: തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ഐടിഐ അധ്യാപകന്‍ ആത്മഹത്യ ചെയ്തനിലയില്‍. പശ്ചിമബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന്‍ അഭ്രജ്യോത് ബിശ്വാസ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. 

നിരന്തരം ശമ്പളം വെട്ടിക്കുറയ്ക്കുന്നതില്‍ അധ്യാപകന്‍ വലിയതോതില്‍ മാനസികക്ലേശം അനുഭവിച്ചിരുന്നു. ഇത് പലപ്പോഴായി ഇയാള്‍ സഹ അധ്യപകരെ അറിയിച്ചിരുന്നു. ഐടിഐയിലെ ഒരു ക്ലാസ് മുറിയിലാണ് തുങ്ങിമരിച്ച നിലയില്‍ അധ്യാപകനെ കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ നിരന്തരമായി ശമ്പളം വെട്ടിക്കുറച്ചതാവാം മരണകാരണമെന്് സഹപ്രവര്‍ത്തകര്‍ പറയുന്നു.  

അധ്യാപകന്റെ മരണത്തിന് പിന്നാലെ ഐടിഐ അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളിയാഴ്ച ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. 

പ്രിന്‍സിപ്പല്‍ ശമ്പളം വെട്ടിക്കുറച്ച് പ്രതികാരനടപടി തുടരുന്നതിനാല്‍ പലപ്പോഴും അസുഖമാണെങ്കില്‍ പോലും അധ്യാപകന്‍ ഓഫീസില്‍ എത്തുമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. തുച്ഛമായ ശമ്പളത്തില്‍ വൃദ്ധയായ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പോറ്റുന്നതിലെ ബുദ്ധിമുട്ടുകള്‍ പലപ്പോഴും പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com