ഡികെ ശിവകുമാര്‍ കെപിസിസി പ്രസിഡന്റ്; ഡല്‍ഹിയില്‍ അനില്‍ ചൗധരി

കര്‍ണാടക പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെയും ഡല്‍ഹി പിസിസി പ്രസിഡന്റായി അനില്‍ ചൗധരിയെയും നിയമിച്ചു
ഡികെ ശിവകുമാര്‍ കെപിസിസി പ്രസിഡന്റ്; ഡല്‍ഹിയില്‍ അനില്‍ ചൗധരി

ബംഗളൂരു: കര്‍ണാടക പിസിസി പ്രസിഡന്റായി ഡികെ ശിവകുമാറിനെയും ഡല്‍ഹി പിസിസി പ്രസിഡന്റായി അനില്‍ ചൗധരിയെയും നിയമിച്ചു. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്കിങ് പ്രസിഡന്റുമാരായി ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കോളി, സലീം അഹമ്മദ് എന്നിവര്‍ വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. ഡല്‍ഹിയില്‍ അഭിഷേക് ദത്ത്, ജയ് കിഷന്‍, മുദിത് അഗര്‍വാള്‍, അലി ഹസ്സന്‍, ശിവാനി ചോപ്ര എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കര്‍ണാടക പിസിസി എഐസിസി നേരത്തെ പിരിച്ചുവിട്ടിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ജനകീയമുഖമായിട്ടാണ് ഡികെ ശിവകുമാറിനെ വിലയിരുത്തുന്നത്. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ശിവകുമാര്‍ എത്തുന്നതോടെ സംസ്ഥാനത്തെ സംഘടനാ ശക്തി തിരിച്ചുപിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ശിവകുമാര്‍ ആയിരുന്നു. 

മധ്യപ്രദേശില്‍ ജ്യോതിരാദിത്യസിന്ധ്യയ്‌ക്കൊപ്പം രാജിവെച്ച 22 എംഎല്‍എമാരെയും തിരികെയെത്തിക്കാനാള്ള സജീവ ശ്രമത്തിലാണ് കോണ്‍ഗ്രസ്. എംഎല്‍എമാര്‍ ബംഗളൂരിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ ശ്രമം നടത്തുന്നത് കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ശിവകുമാര്‍ തന്നെയാണ്. ഡികെ ശിവകുമാര്‍ കര്‍ണാടക പിസിസി പ്രസിഡന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com